പെട്രോളിനും ഡീസലിനും ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ രണ്ടു രൂപയുടെ സെസ് ഒരു രൂപയാക്കി കുറച്ചേക്കും. നിയമസഭയില്‍ ബജറ്റു ചര്‍ച്ചയ്ക്കിടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ ഇളവു പ്രഖ്യാപിക്കും. ജനരോഷം ശക്തമായതിനാലാണ് സെസ് കുറയ്ക്കാനുള്ള ആലോചന. രണ്ടു രൂപ സെസ് നിര്‍ദേശം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിരക്കു വര്‍ധന പുനരാലോചിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു.