സര്‍ക്കാര്‍ പാറഖലനം: ഇ-ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ പാറ ഖനനം ചെയ്യുന്നതിന് ലീസ് അനുവദിക്കുന്നതിനുള്ള ഇ – ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ആറില്‍ സര്‍വ്വേ നമ്പര്‍ 294ല്‍ ഉള്‍പ്പെട്ട 05.3817 ഹെക്ടര്‍ പാറ ലേലം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ഡോക്യുമെന്റ് എം എസ് ടി സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ഡോക്യുമെന്റ് പരിശോധിക്കുന്നതിനും ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനും എം എസ് ടി സിയുടെ www.mstcecommerce.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

error: Content is protected !!