കഞ്ചാവ് കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

കഞ്ചാവ് കടത്തിയ പ്രതിക്ക് 14 വർഷം കഠിന തടവും ഒന്നരലക്ഷരൂപ പിഴയും വിധിച്ച് NDPS കോടതി.
2020 സെപ്റ്റംബർ മാസം 2 ന് തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ വെങ്ങല്ലൂർ കരയിൽ കോലാനി വെങ്ങല്ലൂർ ബൈപാസ് റോഡിൽ വെങ്ങല്ലൂർ പാലത്തിന്റെ 200 മീറ്റർ മാറി പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഹോണ്ട Jazz കാറിൽ 51.050 കി.ഗ്രാം കഞ്ചാവും , 356 ഗ്രാം ഹാഷിഷ് ഓയിലും കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ നെയ്യാശ്ശേരി കരയിൽ ഇടനയ്ക്കൽ വീട്ടിൽ നാസർ മകൻ 28 വയസ്സുള്ള
ഹാരിസ് നാസറിനെ 14 വർഷം കഠിന തടവിനും 150000 (ഒന്നര ലക്ഷം ) ലക്ഷം രൂപ വീതം പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവിനും ബഹു.തൊടുപുഴ NDPS കോടതി ശിക്ഷ വിധിച്ചു. മറ്റ് നിരവധി നാർക്കോട്ടിക് കേസുകളിൽ പ്രതിയാണ് ഹാരിസ് നാസർ .
തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന സുദീപ് കുമാർ എൻ പി യും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ച കേസിൽ ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ടോമി ജേക്കബ് ആണ്, അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv.B Rajesh ഹാജരായി.

error: Content is protected !!