ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദി ബീച്ചിനും, ഗോകുലം ഗ്രാൻഡ് കുമരകത്തിനും ശേഷമുള്ള ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. കൂടാതെ, ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ നാലാമത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലും കൂടിയാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. ചാക്ക-കഴക്കൂട്ടം ബൈപാസിൽ കുഴിവിള ജംക്ഷനിൽ ഒരേക്കറിൽ ഒരു ലക്ഷത്തി എൺപതിനായിരം ചതുരശ്ര അടിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ഹോട്ടൽ, തിരുവനന്തപുരം എയർപോർട്ട്, ടെക്നോ പാർക്ക്, ഏതാനും പ്രമുഖ ആശുപത്രികൾ എന്നിവയുടെ മാത്രമല്ല, ചരിത്രപരമായും വിനോദസഞ്ചാരപരമായും പ്രശസ്തമായ വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാൽ വ്യാവസായിക സംരംഭകർക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ഒരുപോലെ ഒരു മുതൽക്കൂട്ടാവുകതന്നെ ചെയ്യും.
നൂറ്റി ഇരുപത്തിയെട്ടു റൂമുകൾ, അതിൽ എട്ടു സ്യൂട്ട് റൂമുകൾ, മുപ്പത് എക്സിക്യൂട്ടീവ് റൂമുകൾ, തൊണ്ണൂറ് ഡീലക്സ് റൂമുകൾ എന്നിവ മാത്രമല്ല, സ്വകാര്യ ചടങ്ങുകൾപോലെതന്നെ വിവാഹങ്ങൾ, ബിസിനസ് കോൺഫറൻസുകൾ എന്നിങ്ങനെയുള്ള വിവിധയിനം പരിപാടികൾക്ക് തികച്ചും അനുയോജ്യമായ ശബരി ബാൻക്വറ്റ് ഹാളും മറ്റു മൂന്ന് ബോർഡ് റൂമുകളുമാണ് ഗോകുലം ഗ്രാൻഡിൽ അതിഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. കായൽകാഴ്ചയും നഗരകാഴ്ചയും ഒരുപോലെ കണ്ണിനു വിരുന്നൊരുക്കുന്ന തരത്തിലാണ് ഗോകുലം ഗ്രാൻഡിലെ റൂമുകൾ.
അതിമനോഹരമായ ആകാശകാഴ്ച് നല്കുന്ന റൂഫ്ടോപ് റെസ്റ്ററന്റ് തുടങ്ങി ഓൾ ഡേ ഡൈനിങ്ങ് റെസ്റ്ററന്റ്, മെഡിറ്ററേനിയൻ വിഭവങ്ങളൊരുക്കുന്ന ‘ഫ്ലേവേഴ്സ് ഓൺ വൺ’ എന്ന സ്പെഷ്യാലിറ്റി റെസ്റ്ററന്റ്, ‘ബ്ലാക്ക് കോഫീ’ എന്ന കോഫീ ഷോപ്പ് മുതലായ അതിവിപുലമായ രുചിഭേദങ്ങളാണ് ഗോകുലം ഗ്രാൻഡിൽ അതിഥികളെ കാത്തിരിക്കുന്നത്. ശാന്തവും സ്വസ്ഥവുമായ വിശ്രമം ആഗ്രഹിച്ചെത്തുന്ന അതിഥികൾക്ക് സ്വിമ്മിങ്ങ് പൂൾ, ഫിറ്റ്നസ് സെന്റർ എന്നിങ്ങനെ ആരോഗ്യപരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല നവീനവും പരമ്പരാഗതവും ആയിട്ടുള്ള കിഴക്കൻ ശൈലിയിലും പടിഞ്ഞാറൻ ശൈലിയിലുമുള്ള തെറാപ്പികളുമായി സ്പാ എന്നിങ്ങനെ അതിഥികൾക്ക് തികച്ചും ആഡംബരപൂർണ്ണമായ വിനോദോപാധികളാണ് ഹോട്ടലിൽ കരുതിയിട്ടുള്ളത്.
ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…
സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…