
നാഷണൽ എപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് 2024-26 കാലയാളവിലേക്കായി തയാറാക്കിയ താത്കാലിക സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ നെയ്യാറ്റിൻകര എംപ്ലോയ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടെത്തിയോ പരിശോധിക്കാവുന്നതാണ്. സീനിയോറിറ്റി സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ 0471 2222548 നമ്പറിൽ അറിയിക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ലിസ്റ്റുമായി ബന്ധപ്പെട്ട അപ്പീലുകൾ teentka.emp.lbr@kerala.gov.in ൽ ഓൺലൈനായി നൽകാവുന്നതാണ്.
