ടർഫും, പാർക്കും: സൂപ്പർ സ്മാർട്ട്‌ ആയി പയ്യംപള്ളി അങ്കണവാടി

നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ല് വാർഡിലെ പയ്യംപള്ളി സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഒരു കുട്ടിക്ക് വേണ്ടിയാണെങ്കിലും മികച്ച സൗകര്യങ്ങളോട് കൂടി അങ്കണവാടി ഒരുക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.

ഏറെ സന്തോഷത്തോടുകൂടിയാണ് ഓരോ കുരുന്നും ഇപ്പോൾ അങ്കണവാടികളിൽ എത്തുന്നത്, അത്രയ്ക്കും മനോഹരമായാണ് അവ സജീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു .പച്ചവിരിച്ച ടർഫും ഗോൾ പോസ്റ്റും ഉൾപ്പെടെ കുട്ടികൾക്കായി വ്യത്യസ്ഥമായ ഫുട്ബോൾ കളിക്കളം, ശിശു സൗഹൃദമായ വിശാലമായ ക്ലാസ്സ് മുറി, പുറത്തെ കളികൾക്കായി പാർക്ക് , ആധുനിക അടുക്കള തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പയ്യംപള്ളി അങ്കണവാടി സ്മാർട്ട്‌ ആക്കിയത്. നെടുമങ്ങാട് നഗരസഭാ പരിധിയിലെ 59 അങ്കണവാടികളിൽ 30 അങ്കണവാടികൾ ആണ് 2023-24 വാർഷിക പദ്ധതിയിലൂടെ സ്മാർട്ട് ആകുന്നത്.

സ്മാർട്ട് അങ്കണവാടികൾക്കായി 60 ലക്ഷം രൂപയാണ് നെടുമങ്ങാട് നഗരസഭ വകയിരുത്തിയിരിക്കുന്നത്.പത്താംകല്ല് ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

News Desk

Recent Posts

CBSE പരീക്ഷയിൽ മൺവിള ഭാരതീയ വിദ്യാഭവന് 100 % വിജയം

വിദ്യാഭവന് 100 % വിജയം. കമ്പ്യൂട്ടർ സയൻസിൽ 500 ൽ 477 (95.4%) മാർക്ക് നേടി ഫാത്തിമ ഷിറിനും, 476…

22 hours ago

ഭിന്നശേഷിക്കുട്ടികളില്‍ ഭാഷാ നൈപുണി വളര്‍ത്താന്‍ കൈകോര്‍ത്ത് മലയാളം സര്‍വകലാശാലയും ഡിഫറഫന്റ് ആര്‍ട് സെന്ററും

തിരുവനന്തപുരം: ഭിന്നശേഷി പഠനമേഖലയില്‍ ഭാഷാ വികസനം സാധ്യമാക്കാന്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും കൈകോര്‍ക്കുന്നു.…

4 days ago

ആരോഗ്യ കേരളത്തില്‍ നിന്നും കുഷ്ഠരോഗം പൂര്‍ണ്ണമായും മാറിയോ? പ്രിയ എസ് പൈ എഴുതിയ ലേഖനം വായിക്കാം

കുഷ്ഠരോഗം കേരളത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയവർ ആയിരുന്നു നമ്മളേവരും. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്…

4 days ago

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി

മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…

5 days ago

പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ 2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A + നേടി

+2 പരീക്ഷയിൽ എല്ലാവിഷയത്തിലും A + നേടിയ  പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ എം എൽ…

5 days ago

ടീ ബി മീറ്റ് 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍

ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയുടെ അഞ്ചാമത് വാര്‍ഷിക കലാസാംസ്കാരിക സമ്മേളനമായ ''ടീ ബി മീറ്റ്'', 2024 മെയ് പതിനൊന്ന്, പന്ത്രണ്ട്…

6 days ago