സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂണിറ്റുകൾ തുടങ്ങുന്നതിന് എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചുലക്ഷം രൂപ വരെ ഈ പദ്ധതിയിൽ ഗ്രാന്റായി ലഭിക്കും . അപേക്ഷകർ തീരദേശ പഞ്ചായത്തുകളിൽ താമസമുള്ളവരായിരിക്കണം. പാലിയേറ്റീവ് കെയർ യൂണിറ്റ്, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, ഓൾഡ് ഏജ് ഹോം, പെറ്റ് ആനിമൽ സെല്ലിങ്/ബ്രീഡിങ്, ഫിറ്റ്‌നെസ് സെന്റർ, ഡേ കെയർ, ഗാർഡൻ സെറ്റിങ് ആൻഡ് നഴ്‌സറി, ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിങ്, ഫിഷ് ബൂത്ത്, ഫ്‌ളോർമിൽ, ഹൗസ് കീപ്പിങ് , ഫാഷൻ ഡിസൈനിങ്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, പ്രൊവിഷൻ സ്റ്റോർ, ട്യൂഷൻ സെന്റർ, ഫുഡ് പ്രോസസിംഗ് തുടങ്ങിയ യൂണിറ്റുകളാണ് പദ്ധതിയിലുള്ളത്.
അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാഫ് നോഡൽ ഓഫീസ്, ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുമെന്ന് നോഡൽ ഓഫീസർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫീസുകളിൽ ജൂലൈ 31നകം സമർപ്പിക്കണം. പ്രായപരിധി 20നും 50നും ഇടയിൽ. കൂടുതൽ വിവരങ്ങൾക്ക് 9895332871, 9847907161, 8075162635