പെരിങ്ങത്തൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി.
പെരിങ്ങത്തൂർ ടൗൺ കമ്മറ്റി സെക്രട്ടറി ഗാന്ധി മോഹൻ സ്വാഗതം പറഞ്ഞു കെ. ടി. എ. സി സംസ്ഥാന ഉപാധ്യക്ഷൻ വേണുഗോപാൽ പുല്ലൂകര അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ഖാലിദ് പിലാവുള്ളതിൽ അനുസ്മരണ പ്രഭാഷണം നടത്തി.
പെരിങ്ങളം മണ്ഡലം സെക്രട്ടറി അജയകുമാർ ടൗൺ ഐ. എൻ. ടി. യു. സി. പ്രസിഡന്റ് രാമകൃഷ്ണൻ സി.ഇ. കുഞ്ഞിക്കണ്ണൻ, തെന്നൽ രാജൻ എന്നിവർ പ്രസംഗിച്ചു. ടൗൺ പ്രസിഡന്റ് അനൂപ് കരിയാട് നന്ദി പറഞ്ഞു.