ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തല ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു നൽകുന്ന ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ -31 വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം. ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്കരണം ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയാകും അവാർഡിനായി പരിഗണിക്കുക. 6 -11 വയസ്സ് 12 -18 വയസ്സ് എന്നീ വിഭാഗങ്ങളിലായി ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ജില്ലയിൽ നിന്നും 4 കുട്ടികളെയാകും അവാർഡിനായി തിരഞ്ഞെടുക്കുക.

കേന്ദ്രസർക്കാരിന്റെ ബാൽ ശക്തി പുരസ്കാർ ലഭിച്ച കുട്ടികളുടെയും ഉജ്വലബാല്യം പുരസ്കാരം ലഭിച്ച കുട്ടികളുടെയും അപേക്ഷ പരിഗണിക്കുന്നതല്ല. പ്രസ്തുത കാലയളവിൽ നടത്തിയ പ്രകടനങ്ങളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ. പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധികരിച്ചുട്ടുള്ള പുസ്‌തകമുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് കലാ-കായിക പ്രകടനങ്ങൾ ഉൾകൊള്ളുന്ന പെൻഡ്രൈവ് /സി.ഡി പത്രകുറിപ്പുകൾ എന്നീവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന വസ്തുക്കൾ തിരികെ നൽകുന്നതല്ല.

തിരുവനന്തപുരം ജില്ലയിൽ നിന്നും പുരസ്‌കാരത്തിനായി അർഹതയുള്ള കുട്ടികൾ നിശ്ചിത അപേക്ഷ ഫോറത്തിനോടൊപ്പം ബന്ധപ്പെട്ട രേഖകൾ 2024 ഓഗസ്റ്റ് 15 ന് മുൻപായി തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയ പരിധിക്ക് ശേഷവും അപൂർണ്ണവുമായി ലഭിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും –wcd.kerala.gov.in ജില്ലാശിശുസംരക്ഷണ യൂണിറ്റ്, എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിനു എതിർവശം റോട്ടറി ജംഗ്ഷൻ, പൂജപ്പുര തിരുവനന്തപുരം 0471-2345121

News Desk

Recent Posts

ടോറസ് ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…

2 hours ago

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

16 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

18 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

19 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

19 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

19 hours ago