കൊച്ചി, 25 ജൂലൈ 2024: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി. കമ്പനിയുടെ സ്ഥാപക ചെയർമാനായ ജി എ മേനോൻ വടക്കൻ പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. യോഗ്യത, അക്കാദമിക മികവ് എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് അർഹരായ 25 വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
സ്‌കോളർഷിപ്പ് ദാന ചടങ്ങിൽ യുഎസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്; കളേഴ്സ് കാറ്റലിസ്റ്റ് നിപുൺ വർമ്മ; സിഎസ്ആർ എക്സിക്യൂട്ടീവുമാരായ വിനീത് മോഹനൻ, രാമുകൃഷ്ണ; സിഎസ്ആർ കോർ ടീം അംഗങ്ങളായ ഷൈൻ അബ്ദുൾ റഷീദ്, ലക്ഷ്മി മേനോൻ; വടക്കൻ പറവൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ശശിധരൻ, സ്‌കൂൾ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് പി.എസ്; എസ്എംസി ചെയർമാൻ വിനു എം ജെ; സ്‌കൂൾ പ്രിൻസിപ്പാൾ വീണ എസ് വി; ഹെഡ്മിസ്ട്രസ് സിനി എ എസ്; സ്‌കൂളിലെ മറ്റ് അധികാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങിൻ്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസും യുഎസ് ടി സംഘടിപ്പിച്ചു.
“ജീവിത പരിവർത്തനം സാധ്യമാക്കാനും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുമായുള്ള ഞങ്ങളുടെ സ്ഥാപക ചെയർമാൻ ജിഎ മേനോന്റെ കാഴ്ചപ്പാടിന് അനുസൃതമായുള്ള പ്രവർത്തനങ്ങൾക്ക് യു എസ് ടി പ്രാധാന്യം നൽകി പ്രവർത്തിക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. യു എസ് ടിയുടെ 25-ാം വാർഷികാഘോഷത്തോടനുബന്ധിച്ച്, ജി എ മേനോൻ പൂർവവിദ്യാർത്ഥിയായിരുന്ന വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 25 വിദ്യാർത്ഥികളെ യോഗ്യതയുടെയും അക്കാദമിക മികവിൻ്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സ്‌കോളർഷിപ്പുകൾ നൽകി. തടസ്സങ്ങളേതുമില്ലാതെ പഠനം തുടരുന്നതിന് വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരമൊരുക്കും,” യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി, മികച്ച അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുന്നതിൽ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും പിന്തുണ നൽകുന്നതിൽ യു എസ് ടി എന്നും മുൻപന്തിയിലാണ്. വിവിധ പരിപാടികളാണ് കമ്പനി ഈ മേഖലയിൽ നടപ്പാക്കി വരുന്നത്.
തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…
തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…
തിരുവനന്തപുരം: വൈദ്യുതിരംഗത്തെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…
തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ…
മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം; നല്ല ഭരണത്തിന്റെ മാതൃകയായി മഹാബലിയുടെ കാലഘട്ടത്തെ ചൂണ്ടിക്കാട്ടി തിരുവനന്തപുരം: നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി…
തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ടൂറിസം…