‘വിദ്യാതീരം’ പദ്ധതിയിൽ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിൽ വിദ്യാതീരം പദ്ധതിയിൽ ഉൾപ്പെടുത്തി, രക്ഷിതാക്കൾ രണ്ട് പേരും രോഗ ബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിന് മുൻപായി ജില്ലയിലെ വിവിധ മത്സ്യഭവനുകളിലോ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2450773

error: Content is protected !!