വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഗുരു മാർഗി സജീവ് നാരായണ ചാക്യാർക്ക് നാട്യരത്ന പുരസ്കാരവും രാമായണ പാരായണ വിദഗ്ധൻ പി. കെ. ഗോപകുമാരന് രാമായണാചാര്യ പുരസ്കാരവുമാണ് സമർപ്പിക്കുക.
ആഗസ്റ്റ് 28 ബുധനാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് വിവേകാനന്ദ കേന്ദ്രത്തിൽ വച്ച് പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെയും കാസർകോട്ടെ കേന്ദ്ര സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസും മാർഗിയുടെയും ദൃശ്യവേദിയുടെയും സെക്രട്ടറി എസ് ശ്രീനിവാസൻ റിട്ടയേഡ് ഐ ഏ എസ്സുമാണ് പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.
ഹരിനാമകീർത്തനത്തിന് ഡോ. വി ആർ പ്രബോധചന്ദ്രൻ നായർ രചിച്ച കൈത്തിരി എന്ന വ്യാഖ്യാനം അടൂർ ഗോപാലകൃഷ്ണൻ ഈ സമ്മേളനത്തിൽ വച്ചു പ്രകാശിപ്പിക്കും; രാമായണ മേളയിലെ വിവിധ കലാമൽസരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.