കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ ചുറ്റുമതിൽ, കവാടം, സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ ഉദ്ഘാടനം സെപ്റ്റംബർ 3 വൈകിട്ട് 4 30ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷൻ ആകും. കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, ശശിതരൂർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ, ട്രിഡ ചെയർമാൻ കെസി വിക്രമൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ അനു കുമാരി സ്വാഗതവും അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ നന്ദിയും പറയും.
പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് എഡിഎമ്മിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ വി.കെ പ്രശാന്ത് എംഎൽഎ, എഡിഎം വിനീത് ടി. കെ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.