സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തലസ്ഥാനത്തെ മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളെയാണ് രശ്മിയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആകസ്മികമായുണ്ടായ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നു.
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു