വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാഴ്‌വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച അതിജീവനത്തിന്റെ ചേക്കുട്ടിപ്പാവകൾ ദേശീയ ശ്രദ്ധയിലേയ്ക്ക്. എസ്.പി.സി.പാഠ്യപദ്ധതിയുടെ ഭാഗമായ സ്‌കൂളിലെ സ്കിൽ ഹബിന്റെ നേതൃത്വത്തിലാണ് കേഡറ്റുകൾ ചേക്കുട്ടി പാവകൾ തയ്യാറാക്കിയത്. ജില്ലാ ശുചിത്വ മിഷൻ അസി.കോർഡിനേറ്റർ ശ്രീമതി.സുജ സ്‌കൂളിൽ നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തി.
കേന്ദ്ര സർക്കാരിന്റെ സ്വചിതാഹി സേവാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ദേശീയ പോർട്ടലിലേക്ക് ചേക്കുട്ടി പാവകളുടെ വിജയ കഥ സംസ്ഥാന ശുചിത്വ മിഷൻ റിപ്പോർട്ട് ചെയ്യും. കേഡറ്റുകൾ തയ്യാറാക്കിയ നൂറു കണക്കിന് പാവകൾ വിൽപന നടത്തി ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി
സ്‌കൂൾ പി.റ്റി.എ യ്ക്ക് കൈമാറും.
കാർബൻ ന്യൂട്രൽ വിതുര ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സംഘടിപ്പിച്ചു വരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണ് ചേക്കുട്ടി പാവകളുടെ നിർമ്മാണം.