ആചാര്യ ഫിലിം സൊസൈറ്റിയുടെ സ്നേഹാദരവ് 2024 ന്റെ ഭാഗമായി അവാര്‍ഡ് ദാനവും ലോഗോ പ്രകാശനവും നടന്നു

ചടങ്ങിന്റെ ഉദ്ഘാടനം മലയാള ചലച്ചിത്ര നടനും താര സംഘടന ‘അമ്മ’ യുടെ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല നിര്‍വഹിച്ചു. ചടങ്ങില്‍ നിരവധി കലാകാരന്മാരെ ആദരിക്കുകയും ചെയ്തു. കലാകാരന്മാര്‍ക്കും മറ്റു സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യുക എന്നതാണ് ആചാര്യ ഫിലിം സൊസൈറ്റിയുടെ ലക്ഷ്യം.

പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ്‌ വിജയ്, ആചാര്യ ഫിലിം സൊസൈറ്റി പ്രസിഡന്റ് ലക്ഷ്മണന്‍, സെക്രട്ടറി രതീഷ്‌, ജോയിന്റ് സെക്രട്ടറി രജനി, സെക്രട്ടറി നെല്‍സന്‍ വിഴിഞ്ഞം, രാജന്‍ ബാബു, മുന്‍ഷി ഹരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!