സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിൽ പബ്ളിസിറ്റി ഓഫിസറായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിലെ ഇൻഫർമേഷൻ ഓഫിസറായ ജി. ബിൻസിലാൽ ചുമതലയേറ്റു. തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസറായിരിക്കവേയാണ് ലോട്ടറി വകുപ്പിലേക്ക് എത്തുന്നത്.
കൊല്ലം ജില്ലയിലെ ചിതറ സ്വദേശിയായ ബിൻസിലാൽ, തിരുവനന്തപുരം ആകാശവാണിയിൽ അനൗൺസർ, ന്യൂസ് റീഡർ, ദൂരദർശനിൽ വിവിധ വിഭാഗങ്ങളിൽ പ്രോഗ്രാം അസിസ്റ്റൻ്റ്, യു എ ഇയിലെ റേഡിയോ ഏഷ്യയിൽ പ്രോഗ്രാം – വാർത്താ അവതാരകൻ, നാടകങ്ങൾ, ചിത്രീകരണങ്ങൾ, പരസ്യങ്ങൾ എന്നിവയുടെ സ്ക്രിപ്റ്റ് റൈറ്റർ എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്. പി ആർ ഡി ഡയറക്ടറേറ്റിലും കോഴിക്കോട് ഓഫിസിലും അസിസ്റ്റൻ്റ് എഡിറ്റർ, തൊഴിൽ വകുപ്പിൽ അസിസ്റ്റൻ്റ് പബ്ലിസിറ്റി ഓഫിസർ, മുൻ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ, മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫിസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലര വർഷമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസറായിരുന്നു. റേഡിയോ നാടകങ്ങൾ, ഡോക്യുമെൻ്ററികൾ, പരസ്യങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾക്ക് ശബ്ദം നൽകിയിട്ടുമുണ്ട്.