തിരുവനന്തപുരം നന്തൻകോട് ഭാഗത്ത്‌ ഗതാഗത നിയന്ത്രണം

അറിയിപ്പ്..സ്വിവറേജ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് നന്ദന്‍കോട്-ദേവസ്വംബോര്‍ഡ് റോഡില്‍ സ്വരാജ് ഭവന് മുന്നില്‍ പണി നടക്കുന്നതിനാല്‍ 11.01.2025 മുതല്‍ പണി തീരുന്നതു വരെ ദേവസ്വംബോര്‍ഡ്-നന്ദന്‍കോട് റോഡില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതാണ്.* ഇരുചക്ര വാഹനങ്ങള്‍ കടന്നു പോകുന്നതിന് തടസ്സമില്ലാത്തതാണ്.നന്ദന്‍കോട് ഭാഗത്തു നിന്നും ദേവസ്വംബോര്‍ഡ് ഭാഗത്തേക്കു പോകേണ്ട മറ്റു വാഹനങ്ങള്‍ നന്ദന്‍കോട്-വെെ.എം.ആര്‍ വഴിയുംTTC,കെന്‍സ്റ്റണ്‍റോഡ് ഭാഗങ്ങളില്‍ നിന്നും നന്ദന്‍കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം-മ്വൂസിയം വഴിയും പോകേണ്ടതാണ്.തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണ്.#ThiruvananthapuramCityPolice #TrafficAdvisory

error: Content is protected !!