ചിലങ്ക നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന് കൂത്തമ്പലത്തില്‍ തിരിതെളിഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വെസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പു ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, നൃത്തോത്സവം ക്യൂറേറ്റര്‍ കലാമണ്ഡലം വിമലമേനോന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ്, ഭരണസമിതി അംഗം സി.എന്‍. രാജേഷ് എന്നിവർ സംസാരിച്ചു. കലാമണ്ഡലം വിമലാ മേനോനെ, വി.കെ. പ്രശാന്ത് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് കലാമണ്ഡലം വിദ്യാറാണി മോഹിനിയാട്ടവും അനഘ പണ്ഡിയാറ്റ് കഥകും പൂജിതാ ഭാസ്‌കര്‍ ഭരതനാട്യവും അവതരിപ്പിച്ചു. 18 വരെയാണ് ചിലങ്ക നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

error: Content is protected !!