ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചെമ്പൈ പുരസ്ക്കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജേതാക്കള്‍ക്ക് നല്‍കി. ചടങ്ങിനോടനുബന്ധിച്ച് ജേതാക്കള്‍ കര്‍ണ്ണാടക സംഗീത കച്ചേരി അവതരിപ്പിച്ചിരുന്നു.
2024 ചെമ്പൈ പുരസ്ക്കാരം ഇന്നലെ ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ പുരസ്ക്കാര ജേതാക്കളായ കൃപാല്‍ സായ് റാം (മൃദംഗം), ഹരിപ്രസാദ് സുബ്രഹ്മണ്യം (ഫ്ലൂട്ട്), പൂജ എന്‍ ജെ (വോക്കല്‍), അരവിന്ദ് ഹരിദാസ് (വയലിന്‍), രോഹിത് (ഘടം) എന്നിവര്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നല്‍കി. ചടങ്ങില്‍ ചെമ്പൈ ട്രസ്റ്റ് സെക്രട്ടറി നീലകണ്ഠന്‍, ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. വൈക്കം വേണുഗോപാല്‍, ട്രഷറര്‍ പരമേശ്വര അയ്യര്‍, ട്രസ്റ്റി കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംബന്ധിച്ചു.