എയർഫോഴ്സ് അസ്സോസിയേഷൻ (AFA) കേരള ഘടകത്തിൻ്റെ ഗവേർണിംഗ് കൗൺസിൽ യോഗം ഇന്നലെ (ഫെബ്രുവരി 23) തിരുവനന്തപുരത്ത് നടത്തുകയുണ്ടായി. സംസ്ഥാന പ്രസിഡന്റ് റിട്ടയേർട് വിംഗ് കമാൻഡർ പി എൻ എസ് നായരുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിട്ടയേർഡ് ഹോണററി ഫ്ലയിറ്റ് ലെഫ്റ്റനൻ്റ് കെ ഗോപകുമാർ, ട്രഷറർ റിട്ടയേർഡ് ഹോണററി ഫ്ലയിംഗ് ഓഫീസർ ശ്രീകുമാർ, എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വിമുക്തഭടന്മാരുടെ ഉന്നമനത്തിനായി ഭാവിയിൽ സ്വീകരിക്കേണ്ട ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് സമിതി ചർച്ച ചെയ്തു.