ആറളം കാട്ടാന ആക്രമണം – വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി

കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരിക്കാമുക്കിലെ വെള്ളി, ഭാര്യലീല എന്നിവരാണ് മരിച്ചത്. അറുപത് വയസിൽ കൂടുതൽ വരുന്ന പട്ടിക വർഗ്ഗത്തിൽ പെട്ട ആദിവസികളാണിവർ. ആറളം ഫാം 13ആം ബ്ലോക്കിൽ വെച്ചാണ് കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടത്. ഉച്ചയ്ക്കാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നു. മരിച്ചവരുടെ മൃതേഹങ്ങൾ വൈകുന്നേരമാണ്. കണ്ടെത്തുന്നത്.

TRDM പ്രദേശത്തെ കാട് വെട്ടിത്തെളിയ്ക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി TRDM അധികാരികൾക്ക് നിർദേശം നൽകി. കൂടാതെ, പാതി പൂർത്തിയായ ആനമതിൽ നിർമ്മാണവും പെട്ടെന്ന് പൂർത്തിയാക്കാൻ TRDM ന് നിർദേശം നൽകി. വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഉള്ളവരും ആയി കൂടിയാലോചന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് wildlife വാര്‍ഡന് വനം മന്ത്രി നിര്‍ദേശം നല്‍കി. മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഉടന്‍ നല്കുന്നതാണ് എന്നും മന്ത്രി അറിയിച്ചു.

error: Content is protected !!