ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ ആസ്ഥാന ഓഫീസില്‍ സംഘടിപ്പിച്ച പരിപാടി ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന്‍. എല്‍. റഷീദ് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ഭാഷാ വിദഗ്ദ്ധന്‍ ആര്‍. ശിവകുമാര്‍ ‘ഭരണഭാഷ തത്വവും പ്രയോഗവും‘ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടീന ഭാസ്‌കരന്‍ പങ്കെടുത്തു.