കാരക്കോണം മെഡിക്കൽ കോഴ കേസിൽ പരാതിക്കാർക്ക് പണം തിരിച്ചു നൽകാൻ നടപടി തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

പ്രതികളിൽ നിന്നും കണ്ടു കെട്ടിയ പണം ആണ് പണം നഷ്ട്ടപെട്ടവർക്ക് തിരികെ നൽകിയത്. 8 പരാതികാരിൽ 6 പേർക്ക് 80 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി ഇഡി ഓഫീസിൽ വെച്ചു നേരിട്ട് കൈമാറി. കേസിൽ 6 പ്രതികൾക്കെതിരെ ഇഡി കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. വിചാരണ തുടങ്ങാൻ ഇരിക്കെ ആണ് പരാതികർക്ക് പണം തിരികെ നൽകിയത്.

error: Content is protected !!