ബൈക്കും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നെയ്യാറ്റിൻകര ബാലരാമപുരത്ത് ബൈക്കും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാർ ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും.

ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിൽ ആയിരുന്നുഅപകടം എന്നാണ് വിവരം. അശ്വിൻ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

error: Content is protected !!