തിരുവനന്തപുരം(6/3/25) : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന രാപകൽ സമരം 25-ാം ദിവസം പിന്നിടുമ്പോഴും അണമുറിയാതെ പിന്തുണ പ്രവാഹം. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടക്കുന്ന സംഗമത്തിന് പിന്തുണയർപ്പിച്ച് അരുന്ധതി റോയ്, ദീദി ദാമോദരൻ, പി ഗീത തുടങ്ങി നിരവധി പ്രമുഖർ സന്ദേശം അയക്കുന്നു.
ഒപ്പം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെ നിരവധിപേർ നേരിട്ട് സമരവേദിയിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് പ്രൊഫ. നീതു രഘുവരൻ, ഗവൺമെന്റ് പ്രസ്സ് പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ശ്രീകാര്യം മോഹനൻ, സെക്രട്ടറി മാധവൻ നായർ, വൈഡബ്ല്യു സി എ പ്രസിഡൻറ് മറിയം ജിബു എബ്രഹാം, വൈദികരായ ഫാദർ തോമസ് മുട്ടുവേലി സ്കോർ എപ്പിസ്കോപ്പ, ഫാദർ ജോസഫ് സാമുവൽ തറയിൽ, ഫാദർ പ്രൊഫ.ജോർജ് വർഗീസ്, കെ എസ് ആർ ടി സി എം.പാനൽ കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി എം ദിനേശ് ബാബു, പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണൻ, എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലി, സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന മഹിളാ കൺവീനർ രേഖ വരമുദ്ര, കേരള ദേശം പാർട്ടി സംസ്ഥാന ചെയർമാൻ ജോർജ് ജോസഫ് വാഴപ്പള്ളി, മെൻസ് അസോസിയേഷൻ നേതാവ് അജിത് കുമാർ, കെ പി സി സി ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് പുങ്കുമ്മൂട് അജി, സംസ്ഥാന പ്രസിഡൻറ് നജുമുദ്ദീൻ, കൊടുമൺ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വിജയൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ അജികുമാർ, പട്ടാമ്പി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അസീസ് എന്നിവർ സമരവേദിയിലെത്തി.