ഹൈക്കോടതി അഭിഭാഷകർ കോടതി ബഹിഷ്കരിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ അഡ്വക്കേറ്റ് ക്ളാരൻസ് മിരാൻ്റ പറഞ്ഞു. ഇന്ന് ഹൈക്കോടതി ബാർ അസോസിയേഷൻ അർജൻ്റ് ജനറൽ ബോഡി കൂടുകയും ഒരു ബഞ്ച് ബഹിഷ്ക്കരിക്കാനും തീരുമാനിച്ചു. ജഡ്ജി മാപ്പു പറയണമെന്നും തീരുമാനിച്ചു.
ന്യായാധിപന്മാർ എന്ന പദവി ജുഡിഷ്യറിയിൽ മാത്രം ഉപയോഗിക്കുന്നതാണ് ഈ മഹനീയ പാരമ്പര്യം
ബാറും ബഞ്ചും ഒരു പോലെ ഉയർത്തിപ്പിടിക്കണം. ഗുരുസ്ഥാനത്ത് അഭിഭാഷകരെ നയിക്കാൻ ശക്തമായ നേതൃത്വം ഉണ്ടാകണം. ഗൈഡുകൾ പഠിച്ച് മജിസ്ട്രേറ്റ് ആകുന്ന സംവിധാനവും അവസാനിക്കണം
അഭിഭാഷകരും ന്യായാധിപന്മാരും കടലും തിരമാലയും പോലെ അഭേദമായ് വരണം. മിരാൻറ കൂട്ടിച്ചേർത്തു.
കോടതി ബഹിഷ്ക്കരണം സുപ്രീo കോടതി വിലക്കിയിട്ട് വർഷങ്ങളായത് അഭിഭാഷകരും ഓർത്തിരിക്കണം.
ചേമ്പറിൽ വച്ച് ഒത്തുതീർപ്പു ചർച്ച നടത്തണമെന്ന ചീഫ് ജസ്റ്റിസിൻ്റെ ആവശ്യം തള്ളിക്കളഞ്ഞു കൊണ്ടാണ് ഹൈക്കോടതി അസോസിയേഷൻ മുന്നോട്ട് പോകുന്നത്. അഭിഭാഷകർ സ്വയം പെരുമാറാൻ പഠിക്കണം.