തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി മനാറുൽ ഹുദാ ട്രസ്റ്റിന്റെ എയ്സ് കോളെജ് ഓഫ് എഞ്ചിനിയറിംഗിൽ വനിത ദിന റാലി നടന്നു. കോളേജിലെ വുമൺ സെല്ലും, ജനസിസ്- എയ്സ് ഐ. ഇ . ഡി. സിയുടേയും ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ : ഫാറൂഖ് സെയ്ദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും കൈയ്യിലേന്തി വുമൺ സെൽ വോളന്റിയർമാരും ഐ. ഇ.ഡി. സിയിലെ വനിത വോളന്റിയർമാരും കോളേജിലെ അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും റാലിയിൽ പങ്കെടുത്തു. വനിത ദിനത്തോട് അനുബന്ധിച്ച് ഷോർട് ഫിലിം പ്രദർശനവും ക്വിസ്, ഡിബേറ്റ്, റീൽസ് മേക്കിംഗ്, പോസ്റ്റർ മേക്കിംഗ് തുടങ്ങിയ മത്സരങ്ങളും എയ്സ് കോളെജിൽ സംഘടിപ്പിച്ചു.
