ആറ്റുകാല്‍ പൊങ്കാല: മന്ത്രി മന്ദിരത്തില്‍ ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയും കുടുംബാംഗങ്ങളും സ്റ്റാഫുകളും ചേര്‍ന്ന് അവരെ സ്വീകരിച്ചു. അവര്‍ക്ക് വിശ്രമിക്കാനും ശൗചാലയത്തില്‍ പോകാനുമുള്ള സൗകര്യങ്ങളൊരുക്കി. കുടിവെള്ളം, സംഭാരം ഉള്‍പ്പെടെയുള്ളവയും മെഡിക്കില്‍ സൗകര്യങ്ങളും ഒരുക്കി. മന്ത്രി അവരുമായി സംസാരിക്കുകയും അവരുടെ സന്തോഷത്തില്‍ പങ്ക് ചേരുകയും ചെയ്തു.

error: Content is protected !!