റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രീ നഗർ, പി.ടി.പി. നഗർ ഭാഗങ്ങളിൽ പുരോഗമിച്ചു വന്നിരുന്ന പ്രധാന ട്രാൻസ്മിഷൻ ലൈനിന്റെ അലൈമെന്റ് മാറ്റുന്ന പ്രവർത്തികൾ പൂർത്തിയാക്കി, അന്തിമഘട്ട കോൺക്രീറ്റിങ് നടക്കുകയാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
നഗരത്തിലെ എല്ലാ ഭാഗത്തും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള സജീവ പ്രവർത്തനങ്ങൾ നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കി വരുകയാണ്. കുടിവെള്ളവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് നഗരസഭയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെടുക.
കൺട്രോൾ റൂം നമ്പർ: 8075353009
