സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി വൻ വിജയമാക്കും. സ്വതന്ത്ര കർഷക സംഘം

നെടുമങ്ങാട്: സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം
മെയ് 16 17 തീയതികളിൽ
പാലക്കാട് നടക്കുന്ന സുവർണ്ണ ജൂബിലി സമ്മേളനം വിജയിപ്പിക്കുന്നതിന്റെ
ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച
പ്രവർത്തക യോഗo ഉദ്ഘാടനവും,
നിയോജക മണ്ഡലം തല
പ്രചാരണ സമിതിക്ക്
പോസ്റ്റർ പ്രകാശനവും
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ നിർവഹിച്ചു.
സ്വതന്ത്ര കർഷകസംഘം നിയോജകമണ്ഡലം പ്രസിഡന്റ് വെമ്പായം സലാം അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ്,കർഷകസംഘം ഭാരവാഹികളായ
നെടുമങ്ങാട് എം നസീർ,മുഹമ്മദ് ബഷീർ, പുലിപ്പാറ യൂസഫ്, കരകുളം സന്തോഷ്,  അബ്ദുൽ ഹക്കീം, സൈഫുദ്ദീൻ, സലീം, വെമ്പായം സുബൈർ, വെമ്പായം ഷെരീഫ്,ഷിബിൻ,പോത്തൻകോട് റാഫി
തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!