കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്ന പദ്ധതിയായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുത്തൻ ഊർജ്ജം പകർന്നെന്നും., മുഖ്യമന്ത്രി പിണറായി പ്രത്യേകം അഭിനന്ദിക്കുന്നുയെന്നും ഹിൽ ഡെവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്)ജന.സെക്രട്ടറി അശ്വന്ത് ഭാസ്‌കർ. ഇൻ്റഗ്രേറ്റഡ്
അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷൻ കമ്മിറ്റികളുടെയും ഹിൽഡെഫിന്റെയും നിരന്തര പരിശ്രമം സർക്കാരുകളെ കൊണ്ട് ഈ തീരുമാനത്തി ലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
പദ്ധതിക്കായി കേന്ദ്ര വിദഗ്‌ധസംഘം കേരളത്തിൽ എത്തുമെന്നും, ഭൂമി ഏറ്റെടുക്കൽ നടപടികളോടെ ഔദ്യോഗിക പ്രവൃത്തികൾ ജൂലൈ മാസത്തിൽ ആരംഭിക്കുമെന്നുമുള്ള റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദു റഹ്മാൻ്റെ പ്രഖ്യാപനം മലയോര ജനത കേട്ടത് വളരെ ആവേശത്തിലും ആഹ്ലാദത്തിലും ആണ്. ശബരി റെയിൽവേ എന്നത് കേരളത്തിന് ലഭിക്കുന്ന പുതിയൊരു റെയിൽവേ പദ്ധതി എന്നു മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ തന്നെ പദ്ധതിയാണ്. ടൂറിസം വാണിജ്യം തീർഥാടനം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് മുന്നേറാൻ കഴിയുന്നതാണ് നിർദിഷ്ട ശബരി റെയിൽവേ, നിർദിഷ്ട ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാകുമ്പോൾ ലോകത്തിന്റെ ഭൂപടത്തിൽ ഇടംപിടിക്കും നമ്മുടെ മലയോര പ്രദേശം.പദ്ധതി കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുമെന്നതിൽ സംശയമില്ല.
പതിറ്റാണ്ടുകളായി കേരളജനത നെഞ്ചേറ്റിയ പദ്ധതി യാഥാർത്ഥ്യ മാകുന്നതിലൂടെ ശബരിമല തീർത്ഥാടകർക്കും മലയോര നിവാസികൾക്കും ഉള്ള ഗുണങ്ങൾ സ്വപ്ന തുല്യമാണ്.
നിലവിൽ എരുമേലിയിൽ അവസാനിക്കുന്ന രീതിയിലാണ് ശബരിമല റെയിൽപാതയുടെ ആസൂത്രണം. ஐன் ശബരിമല തീർത്ഥാടകർക്ക് ഗുണകരമാകുമെങ്കിലും, കേരളത്തിൻ്റെ തെക്കൻ പ്രദേശങ്ങളുടെ വികസന സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിൽ ഇത് പരിമിതപ്പെടുത്തുന്നു.
വിഴിഞ്ഞം തുറമുഖം പദ്ധതി അതിവേഗം യാഥാർത്ഥ്യമായി കൊണ്ടിരിക്കു ന്നതിനാൽ, രണ്ടാംഘട്ടമായി മാത്രമേ എരുമേലിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ശബരി റെയിൽവേ നീട്ടുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണം. വിഴിഞ്ഞം പോർട്ട് പൂർത്തീകരണത്തോടെതന്നെ ശബരി റെയിൽവേ പദ്ധതിയും തിരുവനന്തപുരം വിഴിഞ്ഞം வன പൂർത്തീകരിക്കാനുള്ള നടപടികളും സർക്കാർ കൈക്കൊള്ളണമെന്നും രാജ്യത്തിൻ്റെ വികസനത്തിന് വഴിവയ്ക്കുന്ന ശബരി റെയിൽവേയും ശബരിയുടെ വിമാനത്താവളവും പൂർത്തീകരിക്കുന്നതിന് ഹിൽഡഫ് മുന്നി ട്ടിറങ്ങുമെന്നും അശ്വന്ത് ഭാസ്‌കർ, കോഡിനേറ്റർ സക്കറിയ ദത്തോസ് എന്നിവർ പുതയ മ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…