പിറന്നാൾ സമ്മാനവുമായി വിജയ് യുടെ “മെർസൻ” വീണ്ടുമെത്തുന്നു

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 – ന് മുമ്പ്, വിജയിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ “മെർസൻ”, വിജയിന്റെ പിറന്നാൾ സമ്മാനമായി കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ ജൂൺ 20 ന് എത്തും. തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന “മെർസൻ”, കേരളത്തിൽ റോസിക എന്റർപ്രെസസിനു വേണ്ടി പവൻ കുമാറാണ് റിലീസ് ചെയ്യുന്നത്.

വിജയ് ആദ്യമായി ത്രിബിൾ വേഷത്തിലെത്തിയ “മെർസൻ”, ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ഒരേ പോലെ ആകർഷിച്ച ചിത്രമാണ്. 2017-ലെ ദീപാവലി നാളിൽ എത്തിയ ചിത്രം, എല്ലാ ബോക്സ് ഓഫീസ് റെക്കാർഡുകളും തകർത്തു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെ, വിജയിന്റെ ജനകീയ ചിത്രമായ “മെർസൻ “വീണ്ടുമെത്തുന്നത്, പ്രേക്ഷകർക്ക്, വിജയ് സമ്മാനിക്കുന്ന വലിയൊരു പിറന്നാൾ സമ്മാനമായിരിക്കും.

മൂന്ന് സഹോദരങ്ങളായാണ് വിജയ് മെർസനിൽ എത്തുന്നത്. ഇളയ സഹോദരൻ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് രണ്ട് സഹോദരങ്ങൾക്ക് പിരിഞ്ഞ് ജീവിക്കേണ്ടി വന്നു. മെഡിക്കൽ കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മാന്ത്രികനായ വെട്രി. രോഗികളെ സേവിക്കുന്ന പ്രശസ്ത ഡോക്ടറായ മാരൻ . നീതിമാന്മാരായ ഈ സഹോദരങ്ങളുടെ വീര പോരാട്ടങ്ങളുടെ കഥയാണ് “മെർസൻ” പറയുന്നത്.

പോളണ്ടിലെ ഗ്ഡാൻസ്ക്, രാജസ്ഥാനിലെ ജയ്സാൽ മർ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിനിമ തീയേറ്ററായ ഫ്രാൻസിലെ ഗ്രാൻഡ് റെക്സിൽ പ്രദർശിപ്പിച്ച് ലോകം മുഴുവൻ അംഗീകാരം നേടിയ ചിത്രമാണ് “മെർസൻ”. ചൈനയിൽ ആദ്യമായി തീയേറ്റർ റിലീസ് ചെയ്ത ചിത്രവും “മെർസൻ” ആണ്. വിജയിന്റെ ഏറ്റവും വലിയ ജനപ്രീതി നേടിയ ഈ ചിത്രം, നിരൂപകപ്രശംസയും പിടിച്ചു പറ്റിയിരുന്നു.

“ജവാൻ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആറ്റ്ലി സംവിധാനം ചെയ്യുന്ന “മെർസൻ”, ഛായാഗ്രഹണം -ജി.കെ. വിഷ്ണു, സംഗീതം, പശ്ചാത്തല സംഗീതം – എ.ആർ.റഹ്മാൻ, എഡിറ്റിംഗ് – റൂബൻ, വിതരണം – റോസിക എന്റർപ്രൈസസ്, പി.ആർ.ഒ – അയ്മനം സാജൻ.

വിജയ് മൂന്ന് വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ, എസ്.ജെ. സൂര്യ, കാജൽ അഗർവാൾ, സാമന്ത റൂത്ത്, പ്രഭു, സത്യരാജ്, വടിവേലു, നിത്യാ മേനോൻ, ഹരീഷ് പേരടി, കോവൈ സരള, സത്യൻ എന്നിവർ അഭിനയിക്കുന്നു.


പി.ആർ.ഒ
അയ്മനം സാജൻ

Web Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

4 minutes ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

6 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

7 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

8 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

8 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago