‘കൂടൽ’ റിലീസ് തീയതി പുറത്ത്. ബിബിൻ ജോർജ് നായകൻ

മലയാളത്തിൽ ആദ്യമായി ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന “കൂടൽ” ജൂൺ 20 ന് പ്രദർശനത്തിനെത്തുന്നു. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്നത്തെ യുവത്വത്തിൻ്റെ ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ആക്ഷനും ആവേശം നിറയ്ക്കുന്ന എട്ട് ഗാനങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.

ചെക്കൻ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാടാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.  ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ് (തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ്), കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ,
മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ (നടി അനു സിത്താരയുടെ സഹോദരി), റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ക്യാമറ – ഷജീർ പപ്പ,
കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്,
എഡിറ്റർ – ജർഷാജ് കൊമ്മേരി,
പ്രൊജക്റ്റ്‌ ഡിസൈനർ – സന്തോഷ്‌ കൈമൾ,
ആർട്ട്‌ – അസീസ് കരുവാരകുണ്ട്,
സംഗീതം – സിബു സുകുമാരൻ,
നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി,
ലിറിക്‌സ് – ഷിബു പുലർകാഴ്ച, എം കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്,
ഗായകർ – നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്,
പ്രൊഡക്ഷൻ കൺട്രോളർ –  ഷൌക്കത്ത് വണ്ടൂർ,
സൗണ്ട് ഡിസൈൻസ് –   രാജേഷ് പിഎം,
മേക്കപ്പ് – ഹസ്സൻ വണ്ടൂർ,
കോസ്റ്റ്യൂം – ആദിത്യ നാണു,
ചീഫ് അസോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,
അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം,
അസോസിയേറ്റ് ക്യാമറ – ഷാഫി കോരോത്ത്,
ഓഡിയോഗ്രാഫി – ജിയോ പയസ്,
ഫൈറ്റ് – മാഫിയ ശശി,
കൊറിയോഗ്രഫി –  വിജയ് മാസ്റ്റർ,
കളറിസ്റ്റ് – അലക്സ്‌ വർഗീസ്,
വി എഫ് എക്സ് – ലൈവ് ആക്ഷൻ സ്റ്റുഡിയോ, വിതരണം – പി & ജെ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടൻ സിനിമ കമ്പനി,
സ്റ്റിൽസ് – റബീഷ് ഉപാസന,
ഓൺലൈൻ പ്രൊമോഷൻ – ഒപ്ര,
ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ – അജയ് തുണ്ടത്തിൽ.

Web Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

2 hours ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

8 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

9 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

10 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

10 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago