സമാപനസമ്മേളനവും സമ്മാനവിതരണവും ഇന്ന് (ജൂൺ 25 ന് ബുധനാഴ്ച)
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വായനവാരം സമാപനസമ്മേളനം ഉദ്ഘാടനവും ഉപന്യാസരചന, പ്രസംഗമത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും ഇന്ന് (ജൂണ്‍ 25ന് ബുധനാഴ്ച) 3 മണിക്ക് തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹൻകുമാർ നിര്‍വഹിക്കും. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 19ന് കോളെജ്-സര്‍വകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് സംഘടിപ്പിച്ച വൈജ്ഞാനികസമൂഹവും നവകേരളനിർമിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഉപന്യാസരചനയിലും, ലഹരിയുടെയും സൈബർ വിപ്ലവത്തിന്റെയും കാലത്ത് യുവതയുടെ പുനർവായന എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രസംഗമത്സരത്തിലും വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000. 2000 രൂപ വീതവും സാക്ഷ്യപത്രവും കെ. വി. മോഹൻകുമാർ വിതരണം ചെയ്യും. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ ചന്ദ്ര പി, പി. ആർ. ഒ. റാഫി പൂക്കോം, മനേഷ് പി. എന്നിവര്‍ സംസാരിക്കും.
വായനവാരം പ്രസംഗമത്സരം വിജയികള്‍- : അനു പൗലോസ് (എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, കേരള സര്‍വകലാശാല, കാര്യവട്ടം ക്യാമ്പസ്), സോജു സി. ജോസ് (ബി.എസ്.സി. ഫിസിക്സ്, യൂണിവേഴ്സിറ്റി കോളെജ്, തിരുവനന്തപുരം), സ്നേഹ പോള്‍ (ബി.എ. ഇക്കണോമിക്സ്, മാര്‍ ഇവാനിയോസ് കോളെജ്, തിരുവനന്തപുരം) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍.
ഉപന്യാസരചന മത്സരവിജയികള്‍- ശിവപ്രിയ (എം.എ. മലയാളം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലടി), ആര്യ സുരേഷ് (എം.എ. കേരള പഠനവിഭാഗം, കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസ്), ജോസ്ന ജെ.എസ്. (ഗവേഷക, മലയാളവിഭാഗം, എന്‍.എസ്.എസ്. കോളെജ്, നിലമേല്‍) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍.
