
വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിൻറെ 38-ാമത് വാർഷിക കായിക മത്സരം ജൂലൈ 25 ന് പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടത്തി. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ഓണററി സെക്രട്ടറി എസ്. ശ്രീനിവാസന്റെ ഐ.എ.എസ് (റിട്ട)അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ദേശീയ ബാഡ്മിന്റൺ താരം ശ്രീ ടി.കെ. ജംഷാദ് ഉദ്ഘാടനം നിർവഹിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനത്തിൽവച്ച് സമ്മാന വിതരണം നടത്തി. ഓണററി അസോസിയേറ്റ് സെക്രട്ടറിയും, ഡയറക്ടറുമായ ഡോക്ടർ ജി.എൽ മുരളീധരന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മുൻ ഐ.പി.എൽ. ടീം കോച്ച് ശ്രീ. ബിജു ജോർജ് മുഖ്യപ്രഭാഷണം നടത്തി.
സ്കൂളിൽ അധ്യയനത്തോടൊപ്പം കായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്നത് പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.സുനിൽ ചാക്കോ സമാപന പ്രസംഗവും ഡയറക്ടർ ശ്രീ. സുരേഷ് എസ് (സി .എ) ആശംസാ പ്രസംഗവും നിർവഹിച്ചു.
