ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ സ്മൃതി സംഗമം നടത്തി

നെടുമങ്ങാട്: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമിന്‍റെ
പത്താമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.

നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സി രാജലക്ഷ്മി,  ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട് എം നസീർ,
വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ, വെമ്പിൽ സജി, എ മുഹമ്മദ്,  അനിൽകുമാർ. ജി തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!