
വൈലോപ്പിള്ളി സംസ്കൃതിഭവന്റെ ആഭിമുഖ്യത്തിൽ അനുരാഗത്തിന്റെ ആഗസ്ത് എന്ന പേരിൽ പ്രണയഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 4 മുതൽ 6 വരെ സംസ്കൃതിഭവന്റെ കൂത്തമ്പലത്തിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്.
ഇതോടൊപ്പം 1980 വരെയും 80മുതൽ 2000 വരെയും അതിനു ശേഷവുള്ള പ്രശസ്ത ചലച്ചിത്ര പ്രണയ ഗാനങ്ങൾ മലയാളത്തിലെ പ്രമുഖ ഗായകർ ആലപിക്കും.4, 5, 6, തീയതികളിൽ സർക്കാർ ജീവനക്കാർ, ഹയർ സെക്കന്ററി – കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കാണ് പ്രണയഗാനാലാപന മത്സരം സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ രാവിലെ 10 മുതൽ ആരംഭിക്കും.
ആഗസ്റ്റ് 4 ന് വൈകുന്നേരം 6:30 മുതൽ 1980 വരെയുള്ള പ്രണയ ഗാനങ്ങൾ കല്ലറ ഗോപൻ, ജി. ശ്രീറാം, അപർണ്ണ രാജീവ്, നാരായണി ഗോപൻ , കാഞ്ചന ശ്രീറാം എന്നിവർ ആലപിക്കും. 5 ന് വൈകു 6.30 മുതൽ 1980 മുതൽ 2000 വരെയുള്ള പ്രണയ ഗാനങ്ങൾ പ്രദീപ് സോമസുന്ദരം, രവിശങ്കർ, നിഷാദ്, രാജലക്ഷ്മി, സരിത രാജീവ് എന്നിവരും ആലപിക്കും.
2000 മുതൽ 2025 വരെയുള്ള ഗാനങ്ങൾ 6 ന് വൈകിട്ട് ദേവിക വി. നായർ ആലപിക്കും. ആഗസ്റ്റ് 4 ന് സർക്കാർ ജീവനക്കാർക്കും 5ന് കോളേജ് – ഹയർ സെക്കന്ററി വിഭാഗത്തിനും 6 ന് 25 വയസിന് മുകളിൽ പ്രായമുള്ളവർക്കുമുള്ള മത്സരങ്ങൾ നടക്കുമെന്ന് വൈലോപ്പിളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപും മെമ്പർ സെക്രട്ടറി പി.എസ്. മനേക്ഷും അറിയിച്ചു.
