CBI അന്വേഷണം വേണം

കത്തോലിക്കാ സമുദായത്തിൻ്റെ ഉടമസ്ഥതതയിലുള്ള ഇടുക്കി തൊടുപുഴ പൈങ്കുളം SH ആശുപത്രി, കോട്ടയം പരിയാരം പുതുപ്പള്ളി ആശുപത്രി, പാലക്കാട് ഒറ്റപ്പാലം മൈൻ്റ് കെയർ സെന്റർ എന്നിവിടങ്ങൾ സത്യസന്തമായ നിലപാടുകൾ എടുത്തതിന്റെ പേരിൽ നിരവധി പേരാണ് ബലമായി അടിസ്ഥാന സൗകര്യം ഇല്ലാതെ മാനസിക ആശുപത്രിയിൽ ജയിലിനു സമാനമായി ദുരന്തം അനുഭവിച്ചു വർഷങ്ങളായി ജീവിയ്ക്കുന്നതായി പൊതു പ്രവർത്തകൻ കുര്യൻ ജെ മാളൂർ.  കേരളത്തിൽ ആരെയും ഏത് സമയത്തും മാനസിക രോഗിയായി മുദ്രകുത്തി മരണം വരെ മാനസിക ആശുപത്രിയിൽ പുറം ലോകം അറിയാതെ കിടത്താവുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.

അതിനാൽ കത്തോലിക്കാ സമുദായത്തിൻറെ സ്വാധീനത്തിനു വഴങ്ങാത്ത ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, ഡോക്‌ടർ മാർ, പരാതിക്കാരനും മുൻ IMA സംസ്ഥാന പ്രസിഡന്റ് ന്റെ സഹോദരനായ എൻ്റെയും സാന്നിദ്ധ്യത്തിൽ മേൽ പറഞ്ഞ ആശുപത്രികളിൽ ഇപ്പോൾ താമസിക്കുന്ന എല്ലാവരെയും, കഴിഞ്ഞ കാലങ്ങളിൽ ആശുപത്രിയിൽ താമസിച്ചവരെയും രഹസ്യമായ ചോദിച്ചാൽ ഞെട്ടിപ്പിക്കുന്ന പല വാർത്തകളും പുറത്ത് വരുത്തുമെന്ന് കുര്യൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.  അതോടൊപ്പം 2003 മുതൽ 2016 കാലഘട്ടത്തിൽ തൊടുപുഴ പൈങ്കുളം SH ആശുപത്രിയിൽ 4 ദൂരൂഹ മരണം സംഭവിച്ചതായി കുര്യന് അറിയാമെന്നും പറഞ്ഞു.

മേൽ പറഞ്ഞ ഗൗരവമായ പ്രശ്‌നം മനസ്സിലാക്കി മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ അടിയന്തിര തീരുമാനം എടുക്കണമെന്ന് കുര്യൻ മാളൂർ.

error: Content is protected !!