
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അമ്പത്തിയേഴാമത് ബാച്ചിന്റെ (2024 – 25) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പാര്‍വതി കെ.നായര്‍ക്കാണ് ഒന്നാം റാങ്ക്. പാര്‍വതി എല്‍, അഞ്ജു എ.വി എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്ക്. തിരുവനന്തപുരം മരുതന്‍കുഴി സ്വദേശിനിയാണ് ഒന്നാം റാങ്ക് നേടിയ പാര്‍വതി കെ നായര്‍.
പരീക്ഷ എഴുതിയവരില്‍ 15 പേര്‍ക്ക് ഫസ്റ്റ് ക്ലാസും നാലുപേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു.
ബിരുദദാനം സെപ്തംബര്‍ അവസാനം നടക്കും.
