കന്റോൺമെന്റ് പോലീസ് ക്വാർട്ടേഴ്സ് പുതിയ ബഹുനില ക്വാർട്ടേഴ്സസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ആന്റണി രാജു എംഎല്‍എ നിര്‍വഹിച്ചു

സംസ്ഥാന തലത്തില്‍ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള പോലീസ് ഹൌസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിംഗ് ഡയറക്ടര്‍ എസ് ശ്യാംസുന്ദര്‍ ഐപിഎസ്, പാളയം രാജന്‍ എന്നിവര്‍ പങ്കെടുത്തു.

ശിലാസ്ഥാപന ചടങ്ങ് നിർവഹിക്കുന്ന പാളയം ലോവർ സബോർഡിനേറ്റ് പോലീസ് ക്വട്ടേർസ് Special Assistance to State For Capital Investment (SASCI) സ്ക്രീമിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. 6 കോടി രൂപ ഈ നിർമാണത്തിലേക്കായി അനുവദിച്ചിട്ടുണ്ട് . നാല് നിലകകളിലായി 1436 ചതുരശ്ര മീറ്ററിലായി 10 ക്വട്ടേർസുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ താഴത്തെ നില പൂർണമായും പാർക്കിങ് നായി മാറ്റിയിരിക്കുന്നു. കേരള പോലീസ് ഹൌസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ആണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

  1. നഗരപ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും താമസ സൗകര്യം വർദ്ധിപ്പിക്കുക.
  2. ഓരോ ഡ്യൂട്ടി സ്ഥലത്തേക്കും പോകുമ്പോൾ പാഴാകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സമയവും ഊർജ്ജവും ലാഭിച്ചുകൊണ്ട് പോലീസ് സേനയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക.
  3. ക്രമസമാധാന പ്രശ്നമോ ദുരന്തമോ ഉണ്ടായാൽ പോലീസ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള ലഭ്യത ഉറപ്പാക്കാൻ
  4. പോലീസ് ഉദ്യോഗസ്ഥരുടെ യാത്രാച്ചെലവ് ലാഭിക്കുക.
  5. റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക.
error: Content is protected !!