ആനാട് ശശി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

സദസ്സ് പനവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പനവൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ആനാട് ജയചന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്,നെടുമങ്ങാട് എം നസീർ, ലാൽ ആനപ്പാറ, വഞ്ചുവം ഷറഫ്, ഇല്ല്യാസ് പത്താംകല്ല്, വെമ്പിൽ സജി, നൗഷാദ് കായിപാടി, തോട്ടുമുക്ക് വിജയകുമാർ,എ മുഹമ്മദ്, എ. കുമാർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!