പ്രകൃതി നിരീക്ഷണം ഫോട്ടോഗ്രഫിയിലൂടെ – കുട്ടികൾക്കായി ഫോട്ടോപ്രദർശനം നടത്തി AKPA

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ജില്ലാ നേച്ചർ ക്ലബ്ബിൻ്റെ  സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുഭവസമ്പത്ത് പങ്കുവയ്ക്കുന്ന ക്ലാസ് കവടിയാർ സാൽവേഷൻ ആർമി ഹൈസ്കൂളിൽ വച്ച് നടത്തി.

ശ്രീ റെജി  ചന്ദ്രൻ, “പ്രകൃതി നിരീക്ഷണം ഫോട്ടോഗ്രാഫിയിലൂടെ” എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. അതിനൊപ്പം  കുട്ടികൾക്കായി നേച്ചർ  ക്ലബ്ബ് അംഗങ്ങളുടെ ഫോട്ടോ പ്രദർശനവും നടത്തി.

ജില്ലാ പ്രസിഡന്റ് ശ്രീ തോപ്പിൽ പ്രശാന്ത്, ജില്ലാ  സെക്രട്ടറി ശ്രീ സതീഷ് കവടിയാർ, ജില്ലാ ട്രഷറർ ശ്രീ വി രാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ സതീഷ് ശങ്കർ, ശ്രീ അനിൽമണക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ സജാദ് സിംനാസ്, അക്പ ബോർഡ് ചെയർമാൻ ശ്രീ വിഷ്ണു കല്ലറ, നേച്ചർ  ക്ലബ് കോർഡിനേറ്റർ ശ്രീ സുനിൽ ക്ലിക്ക്, തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ശ്രീ പാട്രിക്  ജോർജ്, വർക്കല മേഖലാ സെക്രട്ടറി ശ്രീ ശ്രീകുമാർ, നോർത്ത് മേഖല അംഗം ശ്രീ ശിവൻ പ്രണവ്, കരമന യൂണിറ്റ് സെക്രട്ടറി ശ്രീ ശരത് ചന്ദ്രൻ,  തിരുവനന്തപുരം മേഖല അംഗം ശ്രീ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

error: Content is protected !!