കർഷക ദിനത്തിൽ മണ്ണറിഞ്ഞ്  മനമലിഞ്ഞ്

ആലംകോട് :   ആലംകോട് ഗവ.എൽപിഎസിലെ  വിദ്യാർത്ഥികൾ സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ  പിരപ്പമൺ പാടശേഖരം സന്ദർശിച്ചു. “നന്നായി ഉണ്ണാം”എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ്   സന്ദർശനം നടത്തിയത്. കള, വിള, ആവാസ വ്യവസ്ഥ, എന്നിവയെക്കുറിച്ച തിരിച്ചറിവുകൾ നൽകി. ഹെഡ്മിസ്ട്രസ് 
റീജാ സത്യൻ കർഷകനായ വേണുഗോപാലിനെ   പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. പാടശേഖരത്തിന്   നടുവിലെ ഏറുമാടം കുട്ടികൾക്ക് പുത്തൻ അനുഭവമായി. ഇതിനോടൊപ്പം തന്നെ ചെണ്ടുമല്ലി തോട്ടം കുട്ടികളുടെയും അധ്യാപകരുടെയും
മനം കവരുന്ന ഒന്നായിരുന്നു.
ക്ലബ് കൺവീനർ മനു. വി മോഹൻ, ഹെഡ്മിസ്ട്രസ് റീജാ സത്യൻ, ഷംന, വിനു, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!