
വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഈ കൊല്ലത്തെ ശ്രീരാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാമായണ പാരായണ പ്രതിഭ പാണാവള്ളി വിജയകുമാര വാര്യർക്ക് രാമയണാചാര്യ, പരിനിഷ്ഠിത സംസ്കൃത പണ്ഡിതൻ ഡോ സി പ്രസാദിന് പണ്ഡിതരത്നം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും എൻസൈക്ലോപീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും മുൻ ഡയറക്റ്റർ ഡോ. എം ആർ തമ്പാന് ഭാഷാ സേവകരത്‌നം എന്നീ പുരസ്കാരങ്ങളാണ് ലഭിക്കുക.
ഓരോ പുരസ്കാരവും 11,111 രൂപ, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്നു. ആഗസ്റ്റ് 28 വ്യാഴം ഉച്ചതിരിഞ്ഞ് 3 മണിക്കാരംഭിക്കുന്ന ശ്രീരാമായണമേളാ സമാപന സമ്മേളനത്തിൽ വച്ച് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പുരസ്കാരങ്ങൾ സമ്മാനിക്കും. തുടർന്ന് ഡോ പൂജപ്പുര കൃഷ്ണൻ നായർ രചിച്ച അധ്യാത്മശബരീ ശ്വരം എന്ന പുസ്തകം കാ ഭാ സുരേന്ദ്രൻ പ്രകാശിപ്പിക്കും. കലാമൽസരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ശ്രീരാമായണവും സാക്ഷ്യപത്രവും ഉൾപ്പെടുന്ന സമ്മാനങ്ങൾ ഈ സമ്മേളനത്തിൽ വിതരണം ചെയ്യും.
