കേസ് ഡയറി പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് അഷ്ക്കർ സൗദാൻ; ചിത്രം നാളെ വ്യാഴാഴ്ച (21-08-2025) തിയേറ്ററുകളിൽ

ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍ സൗദാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ ക്രിസ്റ്റി സാം എന്ന കഥാപാത്രം തന്റെ കരിയറിലെ മികച്ച വേഷമാണെന്നും അദേഹം കൂട്ടിച്ചേർത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ ദിലീപ് നാരായണൻ, താരങ്ങളായ സാക്ഷി അഗര്‍വാള്‍, നീരജ, ഗോകുലന്‍, പി.സുകുമാർ, പി.കെ ലാൽ എന്നിവര്‍ പങ്കെടുത്തു.

അജു വധക്കേസ് അന്വേഷിക്കുന്ന ക്രിസ്റ്റി സാം എന്ന പോലീസ് ഓഫീസറെയാണ് അഷ്ക്കർ കേസ് ഡയറിയിൽ അവതരിപ്പിക്കുന്നത്. വിജയരാഘവൻ , രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അ​ഗർവാൾ, നീരജ, അമീർ നിയാസ്, ​ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുക്കുട്ടൻ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. പി.സുകുമാർ ആണ് ഛായാ​ഗ്രഹണം, തിരക്കഥ എ.കെ സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂർ എന്നിവരുടേതാണ് കഥ.

error: Content is protected !!