NSS സംസ്ഥാന കോർഡിനേറ്ററുടെ താൽക്കാലിക ചുമതല ഡോ ദേവിപ്രിയയ്ക്ക്

നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താൽക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക് നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഡോ. ആർ എൻ അൻസറിൻ്റെ ആകസ്മിക വിയോഗത്തെത്തുടർന്നാണ് നിയമനം.

കൊല്ലം ശ്രീനാരായണ വനിതാകോളേജിൽ ബോട്ടണി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ഡോ. ദേവിപ്രിയ. നിലവിൽ നാഷണൽ സർവീസ് സ്കീം കൊല്ലം ജില്ലാ കോഡിനേറ്ററാണ് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

error: Content is protected !!