നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി ആരംഭിക്കുകയാണ്. അവധിയ്ക്ക് ശേഷം സെപ്റ്റംബർ എട്ടാം തിയതി സ്‌കൂളുകൾ തുറക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ നടന്നിട്ടില്ല. ഓണാവധിയുടെ കാര്യത്തിൽ നിലവിലെ സർക്കാർ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെയും സമസ്തയുടെയും പേര് ദുരുപയോഗം ചെയ്തു വ്യാജവാർത്ത സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വർഗീയത പ്രചരിപ്പിക്കുന്ന ജനം ചാനലിന്റെ അധികൃതരെ ഫോൺ വിളിച്ചു വ്യാജ ന്യൂസ് പിൻവലിച്ചു മാപ്പ് പറയണമെന്ന് ഇടതു സഹയാത്രികൻ ശ്രീ വെമ്പായം നസീർ ആവശ്യപ്പെട്ടിരുന്നു,
