കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം നടത്താന്‍ നിർദേശിച്ച് ഹൈക്കോടതി. ബാലാവകാശ കമ്മീഷനോടാണ് പ്രാഥമികാന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം നല്‍കിയത്.
13 വർഷത്തിനിടയിൽ 28 കുഞ്ഞുങ്ങൾ മരിച്ചതില്‍ ദുരൂഹതയുണ്ട് എന്നാണ് ഹരജിക്കാരുടെ വാദം. കുട്ടികളിൽ പലരും തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. എങ്കിലും കൊലപാതകത്തിന്റെ സൂചനകൾ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ നൽകിയ ഹരജിയിൽ സൂചിപ്പിക്കുന്നു. സംശയാസ്പദമായ ഇത്തരം മരണങ്ങൾ സമാന സ്വഭാവത്തിൽ ഉണ്ടാകുന്നതും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇതോടെയാണ്, പ്രാഥമികാന്വേഷണം നടത്താൻ ബാലാവകാശ കമ്മീഷനോട് കോടതി നിർദേശിച്ചത്.
എന്നാൽ 2010 മുതൽ 2023 വരെയുള്ള കാലത്ത് കുട്ടികൾ മരിച്ചത് തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഘടകമുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ഹരജിക്കാരോട് ചോദിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾ ആവാം, പരസ്പരം ബന്ധം ഇല്ലാത്തതാകാം, എന്ത് സാഹചര്യത്തിലാണ് ദുരൂഹതയുണ്ട് എന്ന് ആരോപിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു.
മൃതദേഹങ്ങളിൽ പലതും, ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ നിലയിലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. പക്ഷേ, അന്വേഷണം മുന്നോട്ടുപോകാതെ മരണങ്ങൾ ആത്മഹത്യ എന്നാണ് കണ്ടെത്തൽ. ഇത്തരം കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും, പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…
തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…
തിരുവനന്തപുരം: വൈദ്യുതിരംഗത്തെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…
തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ…
മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം; നല്ല ഭരണത്തിന്റെ മാതൃകയായി മഹാബലിയുടെ കാലഘട്ടത്തെ ചൂണ്ടിക്കാട്ടി തിരുവനന്തപുരം: നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി…
തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ടൂറിസം…