
അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിന് വസതിയിൽ സ്വീകരണം ഒരുക്കി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തുടർച്ചയായി ആറു മത്സരങ്ങളും വിജയിച്ച് ഫൈനലിൽ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം സ്വന്തമാക്കിയത്.
മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ കേരളാ ടീമിന് മന്ത്രി സ്വവസതിയിൽ പ്രഭാതഭക്ഷണം ഒരുക്കി. മന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്ത ടീം അംഗങ്ങൾക്ക് അദ്ദേഹം ആശംസകൾ നേരുന്നു.
മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വിമാനത്തിലായിരുന്നു ടീമിൻ്റെ കേരളത്തിലേക്കുള്ള മടക്കയാത്ര.
